നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതർ 5500 കടന്നു. ഇന്നലെ 2 പേർ കൂടി മരിച്ചു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കന്യാകുമാരി സ്വദേശി 67 കാരൻ, തക്കല മൂലച്ചൽ സ്വദേശി 75 കാരൻ എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 66 ആയി. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5533 ആയി. 3845 പേർ രോഗമുക്തരായി.