rape

കോലഞ്ചേരി: ചടുല നീക്കങ്ങൾ, സമയോചിതമായ ഇടപെടൽ. വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച മുഖ്യ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കിയ പുത്തൻകുരിശ് പൊലീസിന് മികവുകാട്ടി.

ഞായർ രാത്രി കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുന്നത്. ഓമനയുടെ വീട്ടിൽ വെച്ച് കഞ്ഞി തന്നുവെന്നും വെളുത്ത മുണ്ടുടുത്ത മീശയുള്ള ഒരാളാണ് ഉപദ്രവിച്ചതെന്നുമുള്ള മൊഴിയിൽ നിന്നാണ് അന്വേഷണം തുടങ്ങുന്നത്. രാത്രി തന്നെ ഓമനയേയും മകൻ മനോജിനേയും കസ്റ്റഡിയിലെടുത്തു.

വീട്ടിലെ നടക്കല്ലിലെ കമ്പിയിൽ തട്ടി വീണ് പരിക്കേറ്റതെന്നാണ് ഓമന ആവർത്തിച്ചു പറഞ്ഞത് . രാത്രി വൈകിയും മറുപടിയിൽ മാറ്റം വന്നില്ല. ഓമനയുടെ സഹോദരി അമ്മിണിയുടെ ഫോൺ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ ഫോണിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പലവട്ടം വിളിച്ചത് വഴിത്തിരിവായി. പുലർച്ചെ അമ്മിണിയെ കസ്റ്റഡിയിലെടുത്ത ശേഷവും ഇക്കാര്യം മിണ്ടിയല്ല. പുത്തൻകുരിശ് സിഐയുടേയും രാമമംഗലം സി.ഐ സൈജു കെ.പോളിന്റെയും നേതൃത്വത്തിലുള്ള സംഘം ഷാഫിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് യാത്ര തുടങ്ങി. രാത്രി തന്നെ ചെമ്പറക്കിയിലെ ബി.എച്ച് നഗറിലെ വീട് കണ്ടെത്തിയെങ്കിലും തല്ക്കാലം പിൻവാങ്ങി. തിങ്കൾ ഉച്ചയ്ക്ക് ഇയാൾ എത്തിയ ഉടൻ പൊലീസ് സംഘം വീടു വളഞ്ഞു. മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലോറിയുമായി പൂനയിലേയ്ക്ക് പോകുന്നതിനു മുന്നോടിയായാണ് ഇയാൾ വീട്ടിലെത്തിയത്. പിടിവലിയിൽ രണ്ടു സി.ഐ മാർക്കും സാരമായി പരിക്കേറ്റു.

ഏഴു മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും കുറ്റമേറ്റില്ല. ഇയാൾ അവസാന ലോഡുമായെത്തിയത് പൂനയിൽ നിന്നായതിനാൽ മറ്റു പ്രതികളെ ഓൺലൈനിൽ ഷാഫിയുടെ മുന്നിലെത്തിച്ചതോടെ അതു വരെ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിഞ്ഞു.

പെരുമ്പാവൂരിൽ ലോഡിറക്കിയ ശേഷം മദ്യപിച്ച് ഓട്ടോയിലാണ് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ പാങ്കോട്ടിൽ എത്തിയത്. 25,000 രൂപ ഓമന കടമായി ആവശ്യപ്പെട്ടതിനു പ്രതിഫലമായാണ് വൃദ്ധയെ ഓമന കൂട്ടിക്കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങൾ കാണിക്കുന്ന സ്വഭാവക്കാരനാണ് ഇയാൾ. വൃദ്ധയെ കീഴ്പ്പെടുത്താൻ ഓമനയും സഹായിച്ചു.