തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ആംബുലൻസ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജനങ്ങളെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനാവശ്യമായ വാഹനസൗകര്യം ജില്ലയിൽ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഓരോ താലൂക്കിനും അഞ്ച് ആംബുലൻസുകൾ അധികമായി നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടമുണ്ടായാൽ കൂടുതൽ ആംബുലൻസുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനായി സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു.എസ്. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു, ഡി.പി.എം ഡോ.പി.വി. അരുൺ, തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൻഫോഴ്സ്‌മെന്റ് വി. മനോജ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എ.കെ. നജീബ്, വി.വി. വിനോദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.