ummer

പെരിന്തൽമണ്ണ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാലു വർഷത്തിന് ശേഷം പിടിയിൽ. അരിപ്ര സ്വദേശി കിഴക്കേകരുവാട്ടിൽ ഉമ്മർ സജീറിനെയാണ് (28) കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ പി.എം ഷമീർ അറസ്റ്റ് ചെയ്തത്.

2016 ആഗസ്റ്റിലായിരുന്നു സംഭവം. 15 വയസുകാരിയെ വീട്ടിൽ നിന്ന് തന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പെരിന്തൽമണ്ണയിലെ ക്വാർട്ടേഴ്​സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018ൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊളത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി വിദേശത്തേക്ക് കടന്നു. കഴിഞ്ഞ മാസം പ്രതി നാട്ടിലെത്തിയതിനെ തുടർന്നാണ് വീട്ടിൽ നിന്നും പിടികൂടിയത്. അന്വേഷണ സംഘത്തിൽ സീനിയർ സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒ സത്താർ എന്നിവരും ഉണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.