വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച നടന്ന 33 ആന്റിജൻ ടെസ്റ്റുകളിൽ മുഴുവൻ ഫലവും നെഗറ്റീവാണ്. ഗ്രാമപഞ്ചായത്ത് പരിധിയിൽ നേരത്തെ നടത്തിയ 97 ആന്റിജൻ ടെസ്റ്റുകളിലും 56 പി സി ആർ ടെസ്റ്റുകളിലും മൂന്ന് പോസിറ്റീവ് കേസ് മാത്രമാണ് കണ്ടെത്തിയിട്ടുളളത്.പഞ്ചായത്ത് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്നുകൾ എല്ലാ വാർഡുകളിലും എത്തിക്കുവാനുളള നടപടികൾ നടന്നു വരുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്കുളള ആയുർവേദ മരുന്ന് എല്ലാ വാർഡുകളിലും വിതരണം ചെയ്യുന്നുണ്ട്. ആശാ വർക്കർമാരും സന്നദ്ധപ്രവർത്തകരും ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി നിരീക്ഷിച്ചു വരുന്നു.