rahul

കല്ലമ്പലം: സിവിൽ സർവീസിൽ 803 -ാം റാങ്ക് നേടി നാടിന് അഭിമാനമായി രാഹുൽ .ആർ. കവലയൂർ രാജ് ഭവനിൽ റിട്ട. അദ്ധ്യാപിക ലിസിയുടെയും (സി.എസ്.ഐ സ്കൂൾ ആറ്റിങ്ങൽ) രാജീവിന്റെയും (വിമലാസ്, ടെക്സ്റ്റൈൽസ്, കവലയൂർ) ഏക മകനാണ് രാഹുൽ. ചെന്നൈയിലും ഗുരുഗ്രാമിലും ജോലി ചെയ്തുവരുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിലേക്ക് തിരിഞ്ഞത്. രണ്ടാമത്തെ ശ്രമത്തിലാണ് 803 -ാം റാങ്ക് നേടാനായതെന്ന് രാഹുൽ പറഞ്ഞു. പട്ടം എൽ.ഐ.സിയിൽ ജീവനക്കാരിയായ ശ്രീവിദ്യയാണ് ഭാര്യ.

തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബി.ടെക് ബിരുദം പൂർത്തിയാക്കി. ഉദയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ എം.ബി.എയ്ക്കും പഠിച്ചു. പഠന ശേഷം ചെന്നൈയിൽ ടി.വി.എസ് ലോജിസ്റ്റിക്സിൽ മാനേജരായി ഒന്നര വർഷം ജോലി ചെയ്തു. തുടർന്ന് ഗുരുഗ്രാമിലെ തിങ്ക് ലിങ്ക് സപ്ലൈ ചെയിൻ സർവീസസിൽ ജോലി നോക്കി. ഇതിനുശേഷമാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ശ്രമം ആരംഭിച്ചത്. തിരുവനന്തപുരത്തെ സ്ഥാപനത്തിലായിരുന്നു പഠനം. സോഷ്യോളജിയാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്.

ക്യാപ്ഷൻ: രാഹുൽ കുടുംബാംഗങ്ങൾക്കൊപ്പം