123

തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജിലെ ജനറൽ ലൈബ്രറി ബ്ലോഗിന്റെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡി. പ്രേംരാജ് നിർവഹിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ജേർണലുകൾ, ഇലക്ട്രോണിക് ബുക്കുകൾ, തീസിസ് തുടങ്ങിയ റിസോഴ്സുകൾ ഉൾപ്പെടുത്തിയുള്ളതാണ് ബ്ലോഗ്. വീട്ടിൽ ഇരുന്നുതന്നെ വിവരശേഖരണത്തിന് കുട്ടികളെ സഹായിക്കുക എന്നതാണ് ബ്ലോഗിന്റെ ലക്ഷ്യം. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ. അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി മെമ്പർ വയൽവാരം ശശി, ലൈബ്രേറിയൻ ഡോ. ജിനു എസ്. രാജൻ, അദ്ധ്യാപകരായ ഡോ. അമ്പിളി രാജ്, അശ്വതി എസ്.പി, റിട്ട. സൂപ്രണ്ട് അശോക് കുമാർ വി, ഹെഡ് അക്കൗണ്ടന്റ് സതീഷ് കുമാർ. കെ, ആകാശ് എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.