medi

തിരുവനന്തപുരം:സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് പുതിയ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ പ്രവർത്തനമാരംഭിച്ചു. ഫാർമസി കോളേജിന് എതിർവശത്തുള്ള പുതിയ മൂന്നുനില കെട്ടിടത്തിലെ ഒരു നില മുഴുവനായും മൈക്രോബയോളജി ലാബിനായി മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന് എതിർവശത്തുള്ള ബ്ലഡ് ബാങ്ക് സമുച്ചയത്തിലാണ് ഇതുവരെ ലാബ് പ്രവർത്തിച്ചിരുന്നത്.പുതിയ ലാബിൽ ആർ.ടി.പി.സി ആർ പരിശോധനയ്ക്കായി ആട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ടറുമെത്തി. ദിവസവും 900 സാമ്പിളുകൾ വരെ പരിശോധിക്കാൻ കഴിയുന്ന ഉപകരണമാണിത്. ഇതോടൊപ്പം ട്രൂ നാറ്റ് മെഷീനുമെത്തിച്ചു.നിലവിൽ 300 പരിശോധനകൾ വരെ നടത്താനുള്ള സൗകര്യമാണുണ്ടായിരുന്നത്. പുതിയ ഉപകരണമെത്തിയതോടെ ആറു മണിക്കൂർ സമയം വേണ്ടിവരുന്ന ജോലി മൂന്നു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാവുമെന്ന് മൈക്രോബയോളജി വിഭാഗം മേധാവി ഡോ.ശാരദാദേവി പറഞ്ഞു.