ലക്ഷ്മിക്കുട്ടി അമ്മാൾ

കോവളം : വെങ്ങാനൂർ പനങ്ങോട് ശിവശൈലത്തിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ വി. ലക്ഷ്മിക്കുട്ടി അമ്മാൾ (94) നിര്യാതയായി. മക്കൾ : കെ. വിശ്വനാഥൻ (ആധാരം എഴുത്ത്), കെ. നടരാജൻ, എൽ. ഇന്ദിരാദേവി, എൽ. രാധമ്മ, കെ. ശ്രീകുമാർ (ആധാരം എഴുത്ത് ആൻഡ് സ്റ്റാമ്പ് വെണ്ടർ), എൽ. ജയകുമാരി, എൽ. പത്മജാദേവി, എൽ. അജിത (പ്രീ പ്രൈമറി സ്കൂൾ ടീച്ചർ, വെങ്ങാനൂർ), കെ. രവികുമാർ, കെ. സുനിൽകുമാർ (ഇലക്ട്രീഷ്യൻ), കെ. ഹരികൃഷ്ണൻ (പ്രൊവിഷൻ സ്റ്റോർ). മരുമക്കൾ : പരശുരാമൻ (എക്സ്. പഞ്ചായത്ത് മെമ്പർ), പ്രസന്ന, ബേബി, ഗോപി, ചന്ദ്രപ്രഭ, ബ്രഹ്മാനന്ദൻ, രാജേന്ദ്രൻ, സുധ, ശശി, ജയലക്ഷ്മി, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.

പ്രവീൺ കുമാർ

അമരവിള : നടൂർകൊല്ല പ്രവാസിൽ പരേതനായ സുകുമാരന്റെയും (റിട്ട. പോസ്റ്റ് മാസ്റ്റർ) വസന്തകുമാരിയുടെയും (റിട്ട. പോസ്റ്റ് മാസ്റ്റർ) മകൻ പ്രവീൺ കുമാർ വി.എസ് (46) നിര്യാതനായി. ഭാര്യ : രജനി പ്രവീൺ. മക്കൾ : അഭിജിത്ത് പ്രവീൺ, അഭിഷേക് പ്രവീൺ. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോവളം കെ.എസ്. റോഡ് വിശാഖിൽ.