sreemathi-86

മൂവാറ്റുപുഴ: തൃശൂർ വെങ്കിടങ്ങ് കളരിക്കൽവീട്ടിൽ പരേതനായ വി. ശക്തിധരന്റെ (പെരിങ്ങോട്ടുകര ഗവ. ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ) ഭാര്യ എ.കെ. ശ്രീമതി (86) നിര്യാതയായി. തൃശൂർ ആലപ്പാട് എസ്.എൻ.എം എച്ച്.എസ്.എസ് മുൻ അദ്ധ്യാപികയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി മുൻ അദ്ധ്യക്ഷയുമായിരുന്നു. മക്കൾ: വി. എസ്. ജ്യോഗേഷ്‌കുമാർ (അർബൻ ബാങ്ക്,​ ഗുരുവായൂർ), വി.എസ്. ജയശ്രീ (കേന്ദ്ര കൃഷിമന്ത്രാലയം,​ ഫരീദാബാദ്), വി.എസ്. ബിന്ദു (ലൈബ്രേറിയൻ, മൂവാറ്റുപുഴ നഗരസഭ ലൈബ്രറി). മരുമക്കൾ: ശ്രീകല,​ വിജയകുമാർ,​ പരേതനായ കെ.എച്ച്. ദിനേശ്.