prathi

താനൂർ: മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വീഡിയോകളും കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പടിഞ്ഞാറ്റു മുറി ചെരപ്പറമ്പിൽ സുജിഷ്ണുവിനെയാണ് (26) യുവതിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തത്. യുവതിയെ പ്രതിക്ക് വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം കാരണം ഇയാൾ യുവതിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തതായുള്ള പരാതിയിലാണ് നടപടി. കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.