തിരുവനന്തപുരം: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ശിലയിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കാനെത്തിയ ആർ.എസ്.എസ് പ്രവർത്തകരും ആൾക്കൂട്ടം തടയാനെത്തിയ പൊലീസുകാരും തമ്മിൽ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറോടെ ശാസ്‌തമംഗലം ജംഗ്ഷനിലായിരുന്നു സംഭവം. ശ്രീരാമ ചിത്രത്തിന് മുന്നിൽ ദീപം തെളിക്കാൻ ഒത്തുകൂടിയ പ്രവർത്തകരെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് തടയാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതോടെ കൂടുതൽ പ്രവർത്തകരെത്തി. വിലക്ക് ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കിയതിന് മ്യൂസിയം പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.