studentsfight

ഹരിപ്പാട്: തൃക്കുന്നപ്പുഴ പല്ലന യിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പല്ലന പൂത്തറ വീട്ടിൽ ഷാജഹാൻ (ഷാജി 46), കുറത്തറ വീട്ടിൽ അബ്ദുൾ റഷീദ്(55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഒന്നിച്ച് മത്സ്യ വ്യാപാരം നടത്തുന്നവരാണ്. മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അർദ്ധ രാത്രി പല്ലന കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് ഷാജഹാന് മർദ്ദനം ഏൽക്കുകയും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ കെ.വി ജെട്ടി പാലത്തിന് സമീപം വച്ചാണ് അബ്ദുൽ റഷീദിന് കുത്തേറ്റത്. ഇയാളെ തൃക്കുന്നപ്പുഴ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.