ബാലരാമപുരം:വ്യവസായ വകുപ്പ് ആഹ്യാനം ചെയ്ത ടിവി ചലഞ്ചിന്റെ ഭാഗമായി കൈത്തറി സഹകരണ സംഘം അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി ടിവി നൽകി.അസോസിയേഷൻ പ്രസിഡന്റും ഹാൻടെക്സ് ചെയർമാനുമായ എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ട്രിവാൻഡ്രം സ്പിന്നിംഗ്മിൽ ചെയർമാൻ എം.എം.ബഷീർ, കൈത്തറിത്തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ഡി.ബാഹുലേയൻ,പി.ഓമന,ഡി.സുധാകരൻ എന്നിവർ സംബന്ധിച്ചു.കൈത്തറി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഓൺലൈൻ പഠന സൗകര്യാമൊരുക്കുന്നതിന് 25 ടെലിവിഷൻ നൽകി.