വക്കം: തീരദേശ മേഖലകളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ വക്കത്ത് മുഴുവൻ ആളുകൾക്കും ആന്റിജൻ ടെസ്റ്റ് നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നാവശ്യം ശക്തം. തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിനോട് ചേർന്നു കിടക്കുന്ന തീരദേശ മേഖലയിലെ ആളുകൾ രോഗം പടരുമെന്ന ആശങ്കയിലാണ്. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലുൾപ്പെട്ട അഞ്ചുതെങ്ങ് അടക്കമുള്ള സ്ഥലങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ വേണ്ടി അര ലക്ഷം കിറ്റുകൾ സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി നൽകി. ഇത് പോലെ വക്കത്തും സത്യൻ എം.എൽ.എ അടിയന്തരമായി 5000 കിറ്റെങ്കിലും എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു ആവശ്വപ്പെട്ടു.