മലയിൻകീഴ് : മണപ്പുറം ഗ്രന്ഥശാലയ്ക്ക് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ പഠനം സാദ്ധ്യമാക്കുന്നതിനുവേണ്ടി കെ.എസ്.എഫ്.ഇ മലയിൻകീഴ് ബ്രാഞ്ചും മലയിൻകീഴ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി 40 ഇഞ്ച് ആൻഡ്രോയിഡ് ടി.വിവാങ്ങി നൽകി.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ ടി.വിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.മലയിൻകീഴ് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയിൻകീഴ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ.എന.ബി.പത്മകുമാർ,കെ.എസ്.എഫ്.ഇ.മാനേജർ സുജിത് മുള്ളോളി,എസ്. ശിവപ്രസാദ്, കെ.വി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.ഓൺ ലൈൻ പഠനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാലയിൽ സൗകര്യമൊരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.