malayinkil

മലയിൻകീഴ് : മലയിൻകീഴ് പഞ്ചായത്ത് ഓഫീസ് വാർഡിൽ ഉൾപ്പെട്ട ശാന്തുമൂല ശാന്തിന ഗറിൽ നിർമ്മിച്ച ഗവ.ആയുർവേദ ആശുപത്രി മന്ദിര ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.ഓഫീസ് വാർഡ് അംഗം ശാന്തുമൂല മുരുകന്റെ അിദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.അനിത,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ചന്ദ്രൻനായർ,വി.എസ്.ശ്രീകാന്ത്,ബി.വിജയകുമാർ,നിയാദുൾഅക്സർ,നടുക്കാട് അനിൽ,ശ്രീകുമാരി,ബിജു,സി.വൈ.ജോയി,മെഡിക്കൽ ഓഫീസർ ലിയോറാണി,ഡോ.സ്മിത,പഞ്ചായത്ത് സെക്രട്ടറി ബിന്ദുരാജ്,അസി.സെക്രട്ടറി ശിവകുമാർ,ഫ്ലജു എന്നിവർ സംസാരിച്ചു.ആശുപത്രിയുടെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഒ.പി.സമയം.48 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി മന്ദിരം നിർമ്മിച്ചത്.എൻ.ശക്തൻ സ്പീക്കറായിരുന്നപ്പോൾ അനുവദിച്ച 25 ലക്ഷവും എസ്.ചന്ദ്രൻനായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ 23 ലക്ഷം രൂപയും അനുവദിച്ചിരുന്നു.