harithakeralam

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾവഴി ശുചിത്വ മാലിന്യ സംസ്‌കരണം നടത്തുന്ന ഹരിതകർമ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ രണ്ടാം ഭാഗത്തിന് തുടക്കമായി.

എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് മൂന്ന് മുതൽ 4.30 വരെയാണ് പരിപാടി. സംശയങ്ങൾക്ക് വിദഗ്ദ്ധരുടെ തത്സമയ മറുപടിയും ഉണ്ടാകും. ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/harithakeralamission വഴി കാണാവുന്നതാണ്.

ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ.സീമ, മാലിന്യ സംസ്‌കരണ ഉപമിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ, ടെക്‌നിക്കൽ ഓഫീസർ പി.അജയകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, ശുചിത്വ മാലിന്യസംസ്‌കരണ രംഗത്തെ വിദഗ്ദ്ധർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.