നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ കടകൾ രാവിലെ 7 മുതൽ 12 വരെ പ്രവർത്തിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് ഭാരവാഹികൾ കെ.ആൻസലൻ എം.എൽ.എയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ പറയുന്നു.വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കുന്നത് രാവിലെ 10 മുതലാണ്. 12 മണിക്ക് അടയ്ക്കുന്നത് അശാസ്ത്രീയമാണ്. ഈ സാഹചര്യം പരിഗണിച്ച് അടക്കുന്ന സമയം ഉച്ചയ്ക്ക് 2 വരെ ആക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.