prachi

എം പദ്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മാമാങ്കം എന്ന ചരിത്ര സിനിമയിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രാചി തെഹ്ലാൻ. ഉണ്ണിമായ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. പഞ്ചാബി താരമായ പ്രാചിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മാമാങ്കം. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട താരമായി പ്രാചി തെഹ്ലാൻ മാറിയിരുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന വിവരം പ്രാചി ആരാധകരെ അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹമെന്നും അമ്പത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്നും പ്രാചി തെഹ്ലാൻ അറിയിച്ചിരുന്നു. കൊവിഡ് സുരക്ഷ മുൻകരുതലുകൾ പാലിച്ച് ഇന്നാണ് വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങ തെഹ്ളാൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനകം തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത്ത് സരോഹയാണ് പ്രാചിയുടെ വരൻ. ഇരുവരും 2012മുതൽ പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും വിവാഹവും ഇന്ന് തന്നെയായിരിക്കും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായാണ് നടത്തുന്നത്. വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാസ്കും സാനിറ്റൈസറുമെല്ലാം വിവാഹ വേദിയിൽ ഉണ്ടാകുമെന്നും പ്രാചി ടെഹ്ലാൻ അറിയിച്ചിരുന്നു. വിവാഹത്തിന് എത്തുന്ന ഓരോരുത്തരുടെയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാൽ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറഞ്ഞിരുന്നു. ഓഗസ്റ്റ് മൂന്ന് മുതൽ പ്രാചിയുടെ വിവാഹ ആഘോഷ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം താരം പങ്കുവച്ചിരുന്നു. മാമാങ്കത്തിന് പിന്നാലെ മമ്മൂട്ടിയോടുളള തന്റെ ഇഷ്ടവും മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താനെന്നും നടി തുറന്നുപറഞ്ഞിരുന്നു. മാമാങ്കത്തിന് ശേഷം പ്രാചി തെഹ്ലാന്റെ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻ ക്യാപ്ടൻ കൂടിയായിരുന്നു പ്രാചി 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചിരുന്നു.