books

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആറംഗ സമിതി രൂപീകരിച്ചു. പ്ലാനിംഗ് ബോർഡ് മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പ്രഭാത് പട്നായിക്കാണ് സമിതി അദ്ധ്യക്ഷൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാഹചര്യം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് സർവകലാശാല, കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ആരായും. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകളെ അറിയിക്കും. പ്രൊഫ. രാജൻ ഗുരുക്കൾ (വൈസ് ചെയർമാൻ), പ്രൊഫ. എൻ.വി. വർഗീസ്, ഡോ. ഗംഗൻ പ്രതാപ്, ഡോ. കുംകും റോയ്, പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.