നെയ്യാറ്റിൻകര : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയ തിരുനാളിന് തുടക്കമായി. വൈകിട്ട് ഇടവക വികാരി മോൺ.വി.പി.ജോസ് കൊടിയേറ്റു കർമ്മം നിർവഹിച്ചു. പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുനാളിന്റെ സമാപന ദിനമായ 15ന് രാവിലെ 8ന് നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കും. പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടാവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് തിരുനാൾ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി മോൺ.വി.പി. ജോസ് അറിയിച്ചു. തീർത്ഥാടകർക്കും ഇടവക വിശാസികൾക്കും വിടുകളിൽ ഇരുന്ന് ദിവ്യബലിയും തിരുകർമ്മങ്ങളും ഓൺലൈനിൽ കാണുന്നതിനുളള ക്രമീകരണം ഇടവകയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.