അരുവിക്കര : ചലച്ചിത്രനടൻ ഭരത് മുരളിയുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ അരുവിക്കരയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും കലാ,സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയും നടന്നു. മുരളിയുടെ ഭാര്യയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു. പി.രാജീവ്, പുരുഷൻ കടലുണ്ടി, അശോകൻ ചെരുവിൽ, വി.കെ. ജോസഫ്, പ്രമോദ് പയ്യന്നൂർ,വിനോദ് വൈശാഖി,ചുമർ ചിത്രകാരൻ സതീഷ് ,കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ,സി.പി.എം വിളപ്പിൽ ഏരിയ സെക്രട്ടറി കെ.സുകുമാരൻ,അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്മോഹൻ, വി.ആർ. പ്രവീൺ,ആർ.എസ്. ബിജുകുമാർ എന്നിവർ പങ്കെടുത്തു. മുരളിയുടെ സഹപ്രവർത്തകൻ ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.