കിളിമാനൂർ: ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി മടവൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് പകൽകുറി കൊട്ടിയം മുക്കിലെ കേരള ഗാന്ധി സ്മാരകനിധിയുടെ കീഴിലുള്ള നെയ്ത്ത് ശാലയിലെ തൊഴിലാളികളെ ആദരിച്ചു. കൈത്തറിശാലയിൽ മുപ്പതോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇരുപതോളം തറികളുമുണ്ട്.
ഷർട്ട് പീസ്, തോർത്ത്, മുണ്ട് തുടങ്ങിയവയാണ് പ്രധാനമായും ഇവിടെനിന്നും നെയ്തെടുക്കുന്നത്. കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന നെയ്ത്ത് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ അദ്ധ്യാപകരും പി.ടി.എ യും ചേർന്ന് പതിനായിരത്തോളം രൂപയ്ക്കുള്ള ഖാദി വസ്ത്രങ്ങൾക്ക് ഓർഡർ കൊടുക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.