പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ വാർഡു കൂടി കണ്ടെയ്ൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിട്ടു. ഇവിടെ ഒരു കുടുംബത്തിലെ 4 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന 52 പേർക്ക് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇവരുടെ റിസൽട്ട് നെഗറ്റീവാണ്. എങ്കിലും പതിന്നാലു ദിവസം ഇവരും ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ പറഞ്ഞു. ഇലവുപാലം, ചിപ്പൻ ചിറ, കൊല്ലായിൽ, മടത്തറ, വേങ്കൊല്ല എന്നിവിടങ്ങളിലും കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോ രോഗബാധ ഇവിടങ്ങളിൽ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമീപ പഞ്ചായത്തായ നന്ദിയോട്ട് കൊവിഡ് രോഗം ഉണ്ടായിരുന്നവരിൽ നവോദയ വാർഡിലെ ഒരു രോഗിക്ക് ഒഴിച്ച് ബാക്കി എല്ലാപേരുടെയും റിപ്പോർട്ട് നെഗറ്റീവായിട്ടുണ്ട്. എങ്കിലും ജാഗ്രത തുടരുമെന്ന് നന്ദിയോട് പ ഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഉദയകുമാർ പറഞ്ഞു.