corona

വെള്ളറട: കുന്നത്തുകാലിലും വെള്ളറടയിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ചെറിയകൊല്ല (3), മൂവേരിക്കര (4),ചാവടി(1), വെള്ളറട ഗ്രാമപഞ്ചായത്ത് (2),വെള്ളറടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പനച്ചമൂട് സ്വദേശിനിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക ശേഖരിക്കുകയാണ്. വെള്ളറട കെ.എസ്.ഇ,ബി ഓഫീസിൽ ഒരു മീറ്റർ റീഡർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലയിൽ പഞ്ചായത്തിലുള്ള ഇയാളുടെ സമ്പർക്ക പട്ടിക ശേഖരിച്ചു വരികയാണ്. പ്രാഥമിക പട്ടികയിൽപെട്ട ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. വെള്ളറടയിൽ ഇടറോഡുകൾ ഉൾപ്പെടെയുള്ളവ പൊലീസിന്റെ നേതൃത്വത്തിൽ അടച്ചിരിക്കുകയാണ്.