വെള്ളറട:സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കാട്ടാക്കട ഏരിയ കമ്മിറ്റി സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വാഴിച്ചൽ ഇ തങ്കരാജിന്റെ 14ാം മത് അനുസ്മരണ സമ്മേളനം വാഴിച്ചലിലുള്ള സ്മൃതി മണ്ഡപത്തിൽ നടന്നു.സി പി എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ, ചന്ദ്ര ബാബു, ബാദുഷ, തുടങ്ങിയവർ പങ്കെടുത്തു.