co

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 30,​449 ആയി. പ്രതിദിന രോഗികളുടെയും സമ്പർക്ക ബാധിതരുടെയും എണ്ണം ഇന്നലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 1298 പുതിയ രോഗികളിൽ 1017 പേരും സമ്പർക്ക രോഗികളാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതിൽ 76 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്നു മരണവും സ്ഥിരീകരിച്ചു. ജൂലായ് 31ന് മരിച്ച കാസർകോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ശനിയാഴ്ച കാസർകോട്ട് മരിച്ച ഉപ്പള സ്വദേശിനി ഷഹർബാനു (73), ബുധനാഴ്ച മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. 29 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. 800 പേർ ഇന്നലെ രോഗമുക്തി നേടി.

ചികിത്സയിലുള്ളവർ 11,983

ആകെ രോഗമുക്തർ 18,337

ആകെ മരണം 97