വർക്കല: നൂറ് വർഷത്തിലേറെ പഴക്കമുള്ള ഇടവ ഗവ. മുസ്ലിം യു.പി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പരേതനായ എം.ആർ. മുഹമ്മദ്കുഞ്ഞ് സർക്കാരിന് വിട്ടുനൽകിയ സ്കൂളാണിത്. ഒരുകോടി രൂപയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്.ബാബു, വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, ബ്ലോക്ക് പഞ്ചായത്തംഗം എ. ബാലിക്, വാർഡ് മെമ്പർ സീനത്ത്, ഹാരിസ്, പ്രസന്നൻ, അൻസാരി, ഇക്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.