പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച താന്നിമൂട് - തോട്ടുമ്പുറം, ഇളവട്ടം - കരടിക്കുഴി റോഡുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താന്നിമൂട് - തോട്ടുമ്പുറം റോഡിന് 22 ലക്ഷവും ഇളവട്ടം -കരടിക്കുഴി റോഡിന് 5 ലക്ഷവുമാണ് ചെലവഴിച്ചത്. ബി.ഡി.ഒ ചന്ദ്രമോഹൻ, നന്ദിയോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ, സി.പി.എം കുറുപുഴ ലോക്കൽ സെക്രട്ടറി ടി.എൽ. ബൈജു, കെ. സുധാകരൻ, എം.എം. റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.