parameswarankutti

lion-gopakumar-menon

kannan

തിരുവനന്തപുരം: ലോകമെമ്പാടും സന്നദ്ധസേവനരംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന ലയൺസ് ക്ലബ്സ്

ഇന്റർനാഷണലിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 130 ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എ-യുടെ 2020-21 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഈമാസം 9ന് വൈകിട്ട് 5 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ലയൺസ് പ്രസ്ഥാനത്തിലെ ഉന്നത നേതാക്കൾ ചടങ്ങുകളുടെ കാർമ്മികത്വം വഹിക്കും. ഡിസ്ട്രിക്ട് ഗവർണർ വി.പരമേശ്വരൻകുട്ടി (കൊല്ലം) അദ്ധ്യക്ഷനായ ചടങ്ങ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ (ഡൽഹി) ഉദ്ഘാടനം ചെയ്യും. ലയൺസ് ഭാരവാഹികളെ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകനും (തിരുവനന്തപുരം), ലിയോ ഡിസ്ട്രിക്ട് കൗൺസിൽ ഭാരവാഹികളെ മുൻ കൗൺസിൽ ചെയർമാൻ എ.വി.വാമനകുമാറും (തൃശൂർ) സ്ഥാനാരോഹണം ചെയ്യിക്കും. കർമ്മപദ്ധതികളുടെ ഉദ്ഘാടനം നിയുക്ത കൗൺസിൽ ചെയർമാൻ ഡോ.എസ്.രാജീവ് (കണ്ണൂർ) നിർവഹിക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ.എ.ജി. രാജേന്ദ്രൻ, എം.കെ.സുന്ദരൻ പിള്ള, വൈസ് ഗവർണർമാരായ കെ.ഗോപകുമാർ മേനോൻ, ഡോ.എ.കണ്ണൻ എന്നിവർ പുതിയ ക്ലബുകളുടെയും വിവിധ പദ്ധതികളുടെയും പ്രവർത്തനോദ്ഘാടനം നടത്തുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (പി.ആർ) ടി. ബിജുകുമാർ അറിയിച്ചു. കൊവിഡിനെ അതിജീവിക്കുന്നതിനായി പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ 500 സാനിറ്റൈസർ ഡിസ്‌പെൻസിംഗ് യൂണിറ്റുകളും 2 ലക്ഷം മാസ്‌കുകളും കൈയുറകളും 1000 പി.പി.ഇ കിറ്റും വിതരണം ചെയ്യുന്നതോടൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പത്തു കമ്മ്യൂണിറ്റി കിച്ചണുകളും സജ്ജീകരിക്കും.

ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജെയിൻ.സി.ജോബ്, ട്രഷറർ ജോസഫ് യൂജിൻ, അഡ്മിനിസ്‌ട്രേറ്റർ കെ.വെങ്കിടേഷ്, ഫിനാൻസ് കൺട്രോളർ എ.വെങ്കിട്ടരാമൻ, പ്രിൻസിപ്പൽ സെക്രട്ടറിമാരായി എ.പ്രകാശ്, ഡോ.സുജിത്ത്, എസ്.അനിൽകുമാർ, സിക്സസ് ലൂയിസ്, ടി.ബിജൂകുമാർ, എൻ.വി.ആർ.പിള്ള, സരസ്വതി രവീന്ദ്രനാഥ്, രാജേഷ് സോമൻ, പി.കെ.വിജയനാഥ്, വി.സതീഷ് കുമാർ എന്നിവരും ചീഫ് എഡിറ്ററായി ഡോ. കെ.പി.അയ്യപ്പൻ, പ്രിൻസിപ്പൽ കോ-ഓർഡിനേറ്റർ (പി.ആർ) ലയൺസ് എ.കെ. ഷാനവാസ് തുടങ്ങി 250ഓളം ഭാരവാഹികൾ സ്ഥാനമേൽക്കും.