obitury

നെടുമങ്ങാട് : കരകുളത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചു മരിച്ച ആനാട് മൂഴി പഴയകുന്ന്കിടങ്ങ് സൂര്യ നിവാസിൽ ഷിബു- സൂര്യ ദമ്പതികളുടെ മകൻ ഷിബിന്റെ (22) മൃതദേഹം ഇന്ന് കല്ലമ്പാറ ശാന്തിതീരത്ത് സംസ്കരിക്കും. കഴിഞ്ഞ ദിവസം രാത്രി കരകുളം കലാഗ്രാമത്തിനു സമീപമാണ് അപകടം നടന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ വർക്കറായ ഷിബിൻ തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ ഷിബിനെ അരുവിക്കര പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എതിരെവന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്കും പരിക്കുപറ്റി. ഇവർ ആശുപത്രിയിലാണ്. ഇന്ന് രാവിലെ ആനാട്ടെ വീട്ടിൽ പൊതു ദർശനത്തിനു ശേഷം ഒൻപതര മണിയോടെ സംസ്‌കരിക്കും. അച്ഛൻ ഷിബു ആനാട് പഞ്ചായത്തോഫീസിലെ ഡ്രൈവറാണ്.