നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിലെ മണിയങ്കോട് ലക്ഷംവീട് നവീകരണത്തിന് 42 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗംആനാട് ജയനുംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും അറിയിച്ചു. 21 വീടുകൾ പുനരുദ്ധരിക്കുന്നതിന് ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകൾ സംയുക്തമായാണ് തുക അനുവദിച്ചത്.ഒരു വീടിന് രണ്ട് ലക്ഷം രൂപ ലഭിക്കും.നേരത്തെ ഫണ്ട് അനുവദിച്ചിരുന്ന വേട്ടംപള്ളി ലക്ഷം വീട് കോളനിയിലെ ഗുണഭോക്താക്കൾക്ക് അടുത്തയാഴ്ച ആദ്യഘട്ട ഗഡു നൽകുമെന്നും അറിയിച്ചു.