പൂവാർ: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകളായ അടിമലത്തുറ, അമ്പലത്തുംമൂല വാർഡുകളിൽ ഹോമിയോ വകുപ്പിന്റെ കൊവിഡ് പ്രതിരോധ ഗുളിക വിതരണം ആരംഭിച്ചു.'അടിമലത്തുറ മക്കൾ' വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓരോ വീടും കയറിയിറങ്ങിയാണ് മരുന്ന് വിതരണം നടത്തുന്നത്. ഗുളിക ഒന്നു വീതം മൂന്ന് ദിവസം തുടർച്ചയായി വെറും വയറ്റിൽ കഴിക്കണം.നാല് മാസം വരെയുള്ള ഗർഭിണികളും രണ്ട് വയസിൽ താഴെയുള്ള കുട്ടികളും കടുത്ത ഹൃദ്രോഗികളും അവശനിലയിലായ രോഗികളും ഗുളിക കഴിക്കാൻ പാടില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പകുതി ഗുളിക മാത്രം കഴിക്കുക. ഗുളിക കഴിക്കുന്ന ദിവസങ്ങളിൽ കോഫി, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയാണ് മരുന്ന് വിതരണം നടത്തുന്നത്. അടിലെത്തുറ വാർഡ് മെമ്പർ ത്രേസ്യാ ദാസ് ,അമ്പലത്തും മൂലവാർഡ് മെമ്പർ കൊച്ചുത്രേസ്യാ .ശാലുവയ്യൻ.എസ്, നിമ്മിജെറോം ദാസ് ,സെൽവരാജൻ ,ബിനോയ് ദമയാൻ, ബേബിദാസ്, അടിമലത്തുറ മക്കൾ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ അടിമലത്തുറ ഡി ക്രിസ്തുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.