തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഇന്ന് ഉപവസിക്കും. രാവിലെ 10ന് കോഴിക്കോട് ബി.ജെ.പി ഓഫീസിൽ നടക്കുന്ന ഉപവാസ സമരം ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയവർ സംബന്ധിക്കും.
ഉപവാസ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കോഴിക്കോട് ജില്ലാ വെർച്വൽ റാലിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കും.