cmp

തിരുവനന്തപുരം : സി.എം.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മേയർ സ്റ്റാൻലി സത്യനേശൻ അനുസ്മരണം സംഘടിപ്പിച്ചു.പട്ടം എം.വി.ആർ ഭവനിൽ നടന്ന പരിപാടി പാർട്ടി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി.സെക്രട്ടറി എം.പി സാജു,ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.മധു, പേരൂർക്കട ഏരിയ സെക്രട്ടറി വനോദ് കുമാർ,ജില്ലാ കൗൺസിൽ അംഗം അനിൽകുമാർ,ഓഫീസ് സെക്രട്ടറി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.