1

ശ്രീകാര്യം : ശാസ്താംകോണം ജംഗ്ഷനിൽ ബേക്കറികട നടത്തുന്ന കട്ടേല സൗമ്യ ഭവനിൽ ഡി.സത്യൻ (54) കൊവിഡ് ബാധിച്ച് മരണമടഞ്ഞു. കാൻസറിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയശേഷം വിട്ടിൽ വിശ്രമിക്കുന്നതിനിടയിൽ ആഗസ്റ്റ് 2 ന് പുലർച്ചെ ശ്വാസതടസം നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. തുടർന്ന് നടന്ന കൊവിഡ് ടെസ്റ്റിലാണ് പോസിറ്റീവായത്. ആശുപത്രിയിൽ നിന്നാകാം രോഗ ബാധയുണ്ടായതെന്നാണ് കരുതുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം നഗരസഭ അധികൃതർ ഇന്നലെ ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ഷീബ റാണി. മക്കൾ: സൗമ്യ സത്യൻ, നിമ്യാസത്യൻ, മരുമക്കൾ കെ..രാജേഷ്, അഭിലാഷ് എ ആൽബർട്ട്,

ക്യാപ്‌ഷൻ: ഡി.സത്യൻ.