sherif

വളാ​ഞ്ചേരി: വാഹനങ്ങൾ മോഷ്ടിച്ച് മണൽക്കടത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ പ്രധാനി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുറം കൊളക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2019 മേയ് മാസം 14ന് ആതവനാട് കൂടശ്ശേരി പാറയിൽ നിന്നാണ് നാലംഗസംഘം ഗുഡ്​സ് ഓട്ടോറിക്ഷ മോഷ്ടിച്ചത്. മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫ് ഒളിവിൽ പോയി. വാഹനങ്ങൾ മോഷ്ടിച്ച് മണൽമാഫിയകൾക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊവിഡ് പരിശോധനകൾക്ക് ശേഷം,കോടതിയിൽ ഹാജരാക്കി.