തിരുവനന്തപുരം: മാതാപിതാക്കൾ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിച്ച ഡോ. മേരി അനിതയ്ക്ക് കേരള വനിതാ കമ്മിഷന്റെ ആദരം. വൈറ്റില അനുഗ്രഹ ഹോട്ടലിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കമ്മിഷന്റെ ഉപഹാരം ചെയർപേഴ്സൺ എം.സി.ജോസഫൈൻ ഡോക്ടർക്ക് കൈമാറി.
കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ഡോക്ടറുടെ സന്നദ്ധത അറിഞ്ഞ ഉടൻതന്നെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ ഡോക്ടറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഡോക്ടറുടെ ഭർത്താവ് സാബു തൊഴുപ്പാടൻ, മക്കളായ മനാസേ, നിമ്രോദ്, മൗഷ്മി, കമ്മിഷൻ അംഗം ഷിജി ശിവജി, മായാദേവി, കെ.ഡി.വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.