തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ 10-20 ശതമാനം വർദ്ധന വരുന്നതോടെ, വർദ്ധിക്കുന്നത് 44,730 സീറ്റുകൾ. ഇതോടെ, മൊത്തം സീറ്റുകൾ 4,06,476 ആയി ഉയരും.
സീറ്റ് ക്ഷാമം നേരിടുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 20 ശതമാനമാണ് വർദ്ധന. 50 സീറ്റുള്ള ബാച്ചുകളിൽ സീറ്റുകളുടെ എണ്ണം 60 ആകും. ആറ് ജില്ലകളിലായി28,180 സീറ്റുകൾ വർദ്ധിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിൽ പത്ത് ശതമാനം വീതമാണ് വർദ്ധന. ഇതുവഴി 16,550 സീറ്റുകൾ വർദ്ധിക്കും. ഇവിടെ ഓരോ ബാച്ചിലും 55 വീതം സീറ്റുകളാകും ഉണ്ടാവുക. പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച വൈകിട്ട് വരെ 4,25,263 അപേക്ഷകളാണ് ലഭിച്ചത്.
വർദ്ധിപ്പിക്കുന്ന സീറ്റും,
ആകെ സീറ്റും
തിരുവനന്തപുരം - 2500, 34025
കൊല്ലം - 2285, 28905
പത്തനംതിട്ട - 1290, 16121
ആലപ്പുഴ - 2080, 24819
കോട്ടയം- 1915, 24051
ഇടുക്കി - 1035, 12869
എറണാകുളം- 2675, 35214
തൃശൂർ - 2770, 35331
പാലക്കാട് - 4830, 33047
മലപ്പുറം - 8410, 61635
കോഴിക്കോട് - 5840, 40362
വയനാട് - 1590, 10296
കണ്ണൂർ - 5070, 33087
കാസർകോട് - 2440, 16718