venjaramoodu

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻററി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ പ്ലസ് ടൂ ഹ്യുമാനിറ്റീസ് പരീക്ഷയിൽ 1181 മാർക്കോടെ സ്കൂൾ ഫസ്റ്റ് നേടിയ വലിയ കട്ടക്കാൽ ഗണപതിപുരം കുന്നത്ത് മേലെവിള വീട്ടിൽ കൃഷ്ണകുമാർ - സീന ദമ്പതികളുടെ മകൾ ഗൗരി കൃഷ്ണയെ സൗഹൃദ വാട്സ് ആപ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ. രാമൻപിള്ള കാഷ് അവാർഡ് നൽകി ആദരിച്ചു. ഒ.ബി.സി മോർച്ച നിയോജക മണ്ഡലം ജന. സെക്രട്ടറി വെമ്പായം ദാസ്, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി ഷെെലജാ സാംബൻ തുടങ്ങിയവർ പങ്കെടുത്തു.