anushka

ലോകമെമ്പാടും കൈനിറയെ ആരാധകരുള്ള താരങ്ങളാണ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വീരാട് കോലിയും. പ്രേക്ഷകർ ആഘോഷമാക്കിയ ഇവരുടെ പ്രണയവും വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കോലിയും അനുഷ്കയും ലോക്ക് ഡൗൺ ആയതോടെ ഒരുമിച്ചുള്ള നിമിഷങ്ങളും സന്തോഷങ്ങളും ചെറിയ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യമണ് കുഞ്ഞുങ്ങളെ കുറിച്ച്. ഇപ്പോഴിത അതിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അനുഷ്ക മറുപടി നൽകിയിരിക്കുന്നത്. വിവാഹശേഷം നടിമാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് കുട്ടികളെ കുറിച്ച്. ഇതിനോടകം അനുഷ്ക അമ്മയാകുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടി തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനാണ് അനുഷ്ക മറുപടി നൽകിയിരിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ സാമൂഹ്യമാദ്ധ്യമത്തിലേ ഉള്ളൂവെന്നാണ് അനുഷ്‍ക ശർമ കുറിച്ചിരിക്കുന്നത്. ഇതിന് പുറമേ കോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും താരം മറുപടി പറഞ്ഞു. ഭാർത്താവ് വിരാട് കോലിയുടെ സഹായം തേടുന്നത് എപ്പോഴൊക്കെയാണെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് അനുഷ്ക ശർമ നൽകിയത്. മുറുകി കിടക്കുന്ന കുപ്പിയുടെ മൂടി തുറക്കാനും ഭാരമുള്ള കസേരകൾ ഉയർത്താനുമൊക്കെയാണ് താൻ വിരാടിന്റെ സഹായം തേടുക എന്നാണ് അനുഷ്ക പറഞ്ഞത്. കോലിയെ ശല്യപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴിയെ കുറിച്ചും താരത്തിനോട് ചോദിച്ചു. അതിന് താൻ വിരാടിനെ ഏതെങ്കിലുമൊരു ​ഗെയിമിൽ തോൽപ്പിച്ചാൽ മതിയെന്നായിരുന്നു അനുഷ്ക മറുപടി നൽകിയത്. തോൽക്കുന്നതാണ് വിരാടിന് ഏറ്റവും വെറുപ്പുള്ള സംഗതിയെന്നും അനുഷ്ക പറയുന്നു. നടിയുടെ മറുപടി സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എന്തായാലും താരദമ്പതികൾക്ക് ആശംസ നേർന്നിരിക്കുകയാണ് ആരാധകർ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.