kerala-psc-

തിരുവനന്തപുരം : ഓൺലൈനിൽ അഭിമുഖം നടത്താൻ നിയമമില്ലെന്നിരിക്കെ, അസിസ്റ്റന്റ് സർജൻ പരീക്ഷയിലെ മൂന്ന് ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ഓൺലൈൻ അഭിമുഖം നടത്തിയത് വിവാദമായി. പരീക്ഷ ജയിച്ച 40 പേർക്കായി അഭിമുഖം നടത്തിയപ്പോൾ കണ്ടെയ്ൻമെൻറ് സോണിൽ പെട്ട മൂന്ന് പേർക്ക് പങ്കെടുക്കാനായില്ല. ഇന്റർവ്യൂ ബോർഡ് സ്ഥലത്തെത്തി ഇവരുടെ അഭിമുഖം നടത്താമെന്നിരിക്കെ ഓൺലൈൻ വഴിയാക്കിയതാണ് വിവാദമായത്.

ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നേരിട്ട് പരിശോധിക്കാനാവില്ലെന്നും അഭിമുഖത്തിൽ ഉത്തരം പറയാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടാൻ സാധ്യതയുണ്ടന്നതുമാണു പരാതിക്ക് കാരണം .