തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 31നു മുൻപ് തീർപ്പാക്കാൻ ഉത്തരവ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേർത്ത സെക്രട്ടറിമാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഫയലുകളുടെ വിശദാംശങ്ങൾ അടുത്തമാസം 15നു മുൻപ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിനെ അറിയിക്കണം. ഫയൽ തീർപ്പാക്കുന്നതിനുള്ള റിപ്പോർട്ടുകൾ വകുപ്പു മേധാവികളിൽ നിന്ന് ഇ-മെയിലിലൂടെ സ്വീകരിച്ചു തുടർനടപടി എടുക്കണം. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പു സെക്രട്ടറിമാർ പുരോഗതി വിലയിരുത്തണം. ഫയലുകളുടെ വിശദാംശങ്ങൾ എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന് നൽകണം. ജൂലായ് 31വരെ തുറന്ന ഫയലുകളിൽ തീർപ്പാക്കാൻ ബാക്കിയുള്ളവയാണ് കെട്ടിക്കിടക്കുന്നവയായി കണക്കാക്കുന്നത്.