മറയൂർ . വണ്ണാന്തുറ സാന്റിൽ റിസർ വിൽ നിന്നും ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിച്ച താത്കാലിക വാച്ചർ പിടിയിൽ. കണ്ണപ്പ(30)നാണ് പടിയിലായത്. കടത്താൻ ശ്രമിച്ച 30 കിലൊ ചന്ദനവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ച മൂന്ന് മണിയോടുകൂടി പ്രതിയെ തൊണ്ടിമുതലുമായി പിടികൂടുകയായിരുന്നു. കണ്ണപ്പന്റെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടു. കണ്ണപ്പൻ മുമ്പും ചന്ദന മോഷണ കേസിലെ പ്രതിയാണ്.
കാന്തല്ലൂർ ആർ.ഒ എസ്.സന്ദീപിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.നിജേഷ്, എസ്എഫ്ഒ വിആർ.രാജീവ്, എസ് സുനില്‍കുമാർ, ബിഎഫ്ഒ കെ.അനന്തപത്മനാഭൻ, സോണി എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്.