mathews

തൊടുപുഴ: നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടു പേർ തൊടുപുഴ പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ മേമുറി ചെട്ടിക്കണ്ടംകര സ്വദേശി പള്ളത്തുപറമ്പിൽ മാത്യൂസ് (റെജി32) , തൊടുപുഴ മുതലക്കോടം വടക്കേൽ മുഹമ്മദ് ഇർഫാൻ ( മനോജ്49) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചുങ്കത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ചാക്കുകളിലും പെട്ടിയിലുമായി സൂക്ഷിച്ചിരുന്ന അര ലക്ഷത്തിനു മേൽ വില മതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടി കൂടിയത്. മനോജ് ഇതിനു മുൻപും പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പല തവണ പൊലീസിന്റെ പിടിയിലായ ആളാണ്. തൊടുപുഴ സിഐ സുധീർമനോഹർ, എസ്‌ഐ ബൈജു കെ.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.