shafi

കോലഞ്ചേരി: പാങ്കോട് വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇവരെ മാരകമായി മുറിവേൽപ്പിച്ചത് മൂന്നാം പ്രതി ഓമനയുടെ മകൻ മനോജ്. വൃദ്ധ അനുഭവിച്ചത് സമാനതകളില്ലാത്ത അതിക്രമങ്ങൾ. വൃദ്ധയുമായുള്ള വൈരാഗ്യത്തെ തുടർന്നാണ് അക്രമങ്ങൾ കാട്ടിയത്. വൃദ്ധയുടെ സ്വകാര്യഭാഗത്ത് കത്തി കൊണ്ട് കുത്തുകയും മെഴുകുതിരികൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേഹത്ത് കത്തികൊണ്ട് വരയുകയും ചെയ്തു.

•സംഭവത്തെക്കുറിച്ചുള്ള പൊലീസ് വിശദീകരണം:

മുഖ്യപ്രതി തികഞ്ഞ മദ്യപാനിയായ ലോറി ഡ്രൈവർ മുഹമ്മദ് ഷാഫിക്ക് ഓമനയുമായി മൂന്ന് വർഷത്തെ പരിചയമുണ്ട്. പണം വാങ്ങി ഇവരുടെ വീട്ടിൽ ഇയാൾക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കാറുണ്ട്. പൂനെയിൽ നിന്നും സവാള ലോഡുമായി ശനിയാഴ്ച വൈകി പെരുമ്പാവൂരിലെത്തിയ ഷാഫി ഞായറാഴ്ച തനിക്ക് ഒരു സ്ത്രീയെ ഏർപ്പാടാക്കി നൽകണമെന്ന് ഓമനയോടാവശ്യപ്പെട്ടിരുന്നു. ആരെയും വശപ്പെടുത്താൻ സാധിക്കാതിരുന്ന ഓമനയുടെ മുന്നിൽ എത്തിപ്പെട്ട ഓർമ്മക്കുറവുള്ള വൃദ്ധയെ ഇവർ പുകയില നൽകാമെന്ന് പറഞ്ഞ് ഷാഫിയുടെ മുന്നിലെത്തിച്ചു.

മദ്യലഹരിയിൽ ഇയാൾ ഇവരെ ക്രൂരമായി പീഡിപ്പിച്ചു. എതിർത്തപ്പോൾ ഓമനയും കീഴ്പ്പെടുത്താൻ സഹായിച്ചു.

പിന്നീട് വീട്ടിലെത്തിയ മനോജ് ഷാഫിയെ അടിച്ചോടിച്ചു. മനോജിന് മുൻവൈരാഗ്യമുള്ള വൃദ്ധ മുറിക്കകത്ത് അവശ നിലയിൽ കിടക്കുന്നത് കണ്ട് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി. ദേഹമാസകലം വരഞ്ഞു. മാറിടത്തിൽ നിന്ന് തുട വരെ നീളത്തിലുള്ള മുറിവുകളുണ്ട്. നെഞ്ചിനും അടി വയറിനും ആഞ്ഞു ചവിട്ടി. മുറിയിൽ കത്തിച്ച് വച്ച മെഴുകുതിരി എടുത്ത് സ്വകാര്യ ഭാഗത്ത് സാരമായി പൊള്ളലേൽപ്പിച്ചു. മനോജ് പോയതോടെ ഓമന ബെഡ്ഷീ​റ്റെടുത്ത് രക്തം തുടച്ച ശേഷം വൃദ്ധയെ വീട്ടിലെത്തിക്കുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ചൊവ്വാഴ്ച ചെമ്പറക്കിയിലെ വീട്ടിൽ നിന്നും ഒന്നാം പ്രതി ഷാഫിയെ ബലപ്രയോഗത്തിലൂടെ പൊലീസ് പിടികൂടിയത്. അന്ന് ഉച്ച കഴിഞ്ഞ് പൂനെയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇയാൾ.

manoj

വൃദ്ധയുടെ നില മെച്ചപ്പെടുന്നു

കുടലിനും മൂത്രസഞ്ചിക്കും ആന്തരാവയവങ്ങൾക്കും പരിക്കേറ്റ വൃദ്ധയുടെ ആരോഗ്യ നില ശസ്തക്രിയ്ക്ക് ശേഷം മെച്ചപ്പെട്ട് വരികയാണെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

omana

പ്രതികൾ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ

സംഭവത്തിൽ മുഖ്യ പ്രതി ചെമ്പറക്കി വാഴേപ്പിള്ളിയിൽ മുഹമ്മദ് ഷാഫി (48), രണ്ടാം പ്രതി പാങ്കോട് ആശാരി മൂലയിൽ മനോജ് (42), ഇയാളുടെ മാതാവും മുഖ്യ പ്രതിയുടെ സഹായിയുമായ ഓമന (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് മൂവരെയും തെളിവെടുപ്പിന് കൊണ്ട് പോകും. ജോലിയൊന്നുമില്ലാത്ത മനോജും മദ്യപാനിയാണ്. ആക്രിക്കച്ചവടവും മറ്റ് ചെയ്യാറുണ്ട്. ഭാര്യ ഏതാനും വർഷം മുമ്പ് പിണങ്ങിപ്പോയി. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള വൃദ്ധയ്ക്ക് പരിചയക്കാരിൽ നിന്ന് പണം ആവശ്യപ്പെടുന്ന ശീലമുണ്ട്. പണം നൽകാത്തതിനെ ചൊല്ലി മനോജുമായി ഇവർ വഴക്കുണ്ടാക്കുന്നത് പതിവാണത്രെ.