covid-preventions

കൊവിഡിനെക്കാൾ കേമന്മാരായ നിപ്പയും മറ്റും നമ്മൾ അതിജീവിച്ചു എന്നത് ശരിതന്നെ. എന്നാൽ അത് ഒരു രാജ്യത്തോ ഒരു പ്രദേശത്തോ മാത്രമായിരുന്നെങ്കിൽ കൊവിഡ് മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപിക്കുന്നുണ്ട് എന്ന കാര്യം അറിയാമല്ലോ? അതിനാൽ കൊവിഡുനെതിരെയുള്ള പ്രതിരോധം ഓരോരുത്തരുടേയും പ്രധാന ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് കൊവിഡിനെ ഫലപ്രദമായി തടയാം.

 കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചാൽ മറ്റൊരാൾ തുമ്മുകയോ തുപ്പുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ലഭിക്കാവുന്ന ഡ്രോപ് ലെറ്റ് ഇൻഫക്ഷൻ തടയാം.

 ഹസ്തദാനം വഴി മറ്റൊരാളെയോ സ്വന്തം കൈകൊണ്ടായാൽ പോലും മുഖത്തോ സ് പർശിക്കരുത് . പല പ്രതലങ്ങളിൽ തൊട്ട കൈകളിൽനിന്ന് രോഗം പകരാൻ അത് ഇടയാക്കും.

 ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ കഴുകുക. യാത്രചെയ്തു വന്നാൽ സോപ്പ് തേച്ച് കുളിക്കുക. വൈറസിനെ നശിപ്പിക്കാൻ ഏറ്റവും ഉപകാരപ്രദമായ രീതിയാണ് ബ്രേക്ക് ദ ചെയിൻ എന്ന സർക്കാർ നിർദ്ദേശം .

 കൊറോണയ്ക്ക് ഫലപ്രദമായ ചികിത്സ ഇനി കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ.

രോഗ പ്രതിരോധശേഷിയുള്ള ഒരാൾക്ക് രോഗങ്ങൾ ഒഴിവാക്കുന്നതിനും രോഗ തീവ്രത കുറയ്ക്കുന്നതിനും സാധിക്കും. ആയതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കുക.

 ഒന്ന് ശ്രദ്ധിച്ചാൽ നമ്മൾ എത്ര പ്രാവശ്യമാണ് മുഖത്ത് ( വായിലും കണ്ണിലും മുക്കിലും ) സ്പർശിക്കുന്നതെന്ന് അത്ഭുതപ്പെട്ടുപോകും. അത്രയും തവണ പല പ്രതലത്തിലുമുള്ള വൈറസുകളെ സ്പർശിച്ച കൈകളിലൂടെ നമുക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം മറക്കണ്ട.

 തുമ്മുന്നതിനും ചീറ്റുന്നതിനും തുപ്പുന്നതിനും ചുമയ്ക്കുന്നതിനും ഒരു മര്യാദ കാണിക്കാൻ നമുക്ക് ശ്രദ്ധിച്ചേ മതിയാകു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
 വിദേശത്തുനിന്നു വന്നവർ നിർബന്ധമായും 14 ദിവസമെങ്കിലും വീട്ടിൽ തന്നെ വിശ്രമിക്കുക. പൊതുഇടങ്ങൾ സന്ദർശിക്കുവാൻ പാടില്ല.

നമ്മുടെ അശ്രദ്ധ കൊണ്ട് മറ്റുള്ളവർക്ക് അസുഖം വന്നാൽ അത് കറങ്ങിത്തിരിഞ്ഞ് നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും തന്നെ കിട്ടുമെന്നോർക്കുക.