അറ്റിങ്ങൽ: നഗരസഭ 13-ാം വാർഡ് കരമയിൽ ഇടവഴി റോഡായി മാറുന്നു. നാട്ടുകാർ റോഡ് വെട്ടി നഗരസഭയ്ക്ക് സമർപ്പിച്ചതാണ് ഈ റോഡ്. കഴിഞ്ഞ വർഷം ഇതിന് സമീപത്തെ പണയിൽ കോളനി റോഡും അഡ്വ. ബി. സത്യൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ചിരുന്നു. കൂടാതെ വാർഡിലെ വിവിധ ഭാഗങ്ങളിലായി പുതിയ റോഡുകളുടെ നിർമ്മാണം ഉൾപ്പടെ പതിനഞ്ചിലധികം റോഡുകളുടെ ടാറിംഗും, ഇന്റർലോക്കും നടത്തിയതായി വാർഡ് കമ്മിറ്റി കൺവീനറും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ ആർ.എസ്. അനൂപ് പറഞ്ഞു.

ഈ ഇടവഴി നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടുത്തി റോഡാക്കി മാറ്റുന്നതോടൊപ്പം പോസ്റ്റുകളും വഴിവിളക്കുകളും സ്ഥാപിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു.

സി.പി.എം ഈസ്റ്റ് എൽ.സി സെക്രട്ടറി സി. ചന്ദ്രബോസ്, വി. വേണു, വിജയമോഹനൻ നായർ, സജി കല്ലിംഗൽ, പ്രസന്ന എന്നിവർ പങ്കെടുത്തു.