ddd

നെയ്യാറ്റിൻകര :കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്കായി ഊരൂട്ടുകാല മാധവി മന്ദിരം ലോകസേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തു. കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട മൂന്നുകല്ലിൻമൂട് പ്രദേശത്തുള്ള ചുമട്ട് തൊഴിലാളികൾക്കായുള്ള ഭക്ഷണക്കിറ്റ് മാധവി മന്ദിരം ലോകസേവാട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.സി. ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗം വി.ശിവൻകുട്ടി ,സ്കൂൾ മാനേജർ പി.രവിശങ്കർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പെരുമാൾപിളള അദ്ധ്യാപക പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.